എറണാകുളം: സിപിഎം നേതാവ് ജി. സുധാകരന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വീട്ടിൽ പോയി കണ്ടതെന്ന് കരുതുന്നില്ലെന്ന് കെവി തോമസ്.
സിപിഎം ഒരു കേഡർ പാർട്ടിയാണ്, താഴെ തട്ട് മുതൽ ചർച്ചകളും അഭിപ്രായങ്ങളും നടക്കും. അത് ആ പാർട്ടിയുടെ കരുത്താണ്. കോൺഗ്രസ് അകത്തുള്ള പ്രശങ്ങൾ ആദ്യം പരിഹരിക്കണം.
വീട്ടിൽ ഉള്ളവർ തങ്ങൾക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോൾ പുറത്തുള്ളവർക്ക് ഭക്ഷണം കൊടുക്കാൻ പോവുകയാണ് കോൺഗ്രസെന്നും കെവി തോമസ് പരിഹസിച്ചു.
താൻ അദ്ദേഹത്തെ രണ്ട് ദിവസം മുൻപ് വരെ കണ്ടിരുന്നു, ഒരു കുഴപ്പവും ഇല്ല. സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടിൽ ചെന്നത്കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്