മുബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് തീരുമാനിച്ചതായി ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ബിജെപിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബര്‍ രണ്ടിനോ മൂന്നിനോ നടക്കുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ എടുക്കുന്ന തീരുമാനത്തിന് കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ തന്റെ 'നിരുപാധിക പിന്തുണ' ആവര്‍ത്തിച്ചതിന് പിന്നാലെയാണ് പ്രസ്താവന വന്നത്.
'മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് അന്തിമമായി തീരുമാനിച്ചു. പുതിയ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബര്‍ രണ്ടിനോ മൂന്നിനോ നടക്കും,' മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
തന്റെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും പാര്‍ട്ടിക്ക് ആഭ്യന്തര വകുപ്പില്‍ താല്‍പ്പര്യമുണ്ടെന്നും ഷിന്‍ഡെ നേരത്തെ പറഞ്ഞിരുന്നു. മഹായുതി സഖ്യകക്ഷികള്‍ സമവായത്തിലൂടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേന മേധാവി പറഞ്ഞു.
സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ ശനിയാഴ്ച അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്