മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ ഭൂരിപക്ഷം ഉറപ്പാക്കി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. മുന്നണിയില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കിടണമെന്ന നിലപാടാണ് ശിവസേന നേതാവ് എക്‌നാഥി ഷിന്ദെ ഉന്നിയിച്ചത്.
ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് വിരാമമായെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏക്‌നാഥ് ഷിന്ദെയുടെ മകന്‍ ശ്രീകാന്ത് ഷിന്ദെയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി തര്‍ക്കം തീര്‍ത്തേക്കുമെന്നാണ് സൂചന. ഇക്കാര്യം പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ഏക്‌നാഥ് ഷിന്ദെ മാധ്യമങ്ങളോട് പറഞ്ഞത്.
വലിയൊരു ജനവിധിയാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളോട് മറുപടി പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് ഞങ്ങള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും, ഇനി മുന്നണിയിലെ നേതാക്കളായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഷിന്ദെ മാധ്യമങ്ങളോട് അറിയിച്ചത്.
അതേസമയം, സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയ്ക്ക് ഷിന്ദെ വഴങ്ങിയെന്നാണ് വിവരം. പ്രധാനമന്ത്രിയും അമിത് ഷായും ചേര്‍ന്നായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ബി.ജെ.പി തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഷിന്ദെ സൂചിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്