മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും ചൊല്ലിയുള്ള തര്‍ക്കം നീളുന്നു. കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ അനാരോഗ്യം കാരണം തിങ്കളാഴ്ചത്തെ അദ്ദേഹത്തിന്റെ പരിപാടികളും ചര്‍ച്ചകളും റദ്ദാക്കി. അതേസമയം എന്‍സിപി നേതാവ് അജിത് പവാര്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ഡെല്‍ഹിയിലേക്ക് പോയി.
വകുപ്പ് വിഭജനം നിശ്ചയിക്കുന്നതിനുള്ള മഹായുതി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കേണ്ട ഷിന്‍ഡെ തൊണ്ടയില്‍ അണുബാധയും പനിയും ബാധിച്ച് കിടപ്പിലാണ്. ഞായറാഴ്ച ഉച്ചയോടെ താനെയില്‍ എത്തിയ അദ്ദേഹം മുംബൈയിലെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ തിരിച്ചെത്തിയില്ല. ചൊവ്വാഴ്ചയാണ് യോഗം ചേരുന്നത്.
എന്നിരുന്നാലും, മഹായുതി നേതാക്കള്‍ക്കിടയില്‍ ഇന്ന് ഷെഡ്യൂള്‍ ചെയ്ത യോഗമൊന്നും നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ യോഗത്തിനായി പാര്‍ട്ടി കാത്തിരിക്കുകയാണെന്നും ശിവസേന വൃത്തങ്ങള്‍ പറഞ്ഞു.
ഡിസംബര്‍ 4 ന് നടക്കുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന്റെ നിരീക്ഷകരായി ധനമന്ത്രി നിര്‍മല സീതാരാമനെയും മുതിര്‍ന്ന പാര്‍ട്ടി നേതാവ് വിജയ് രൂപാണിയെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ നിയോഗിച്ചു.
ഏകനാഥ് ഷിന്‍ഡെയുടെ മകനും ശിവസേന എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ താന്‍ ഉപമുഖ്യമന്ത്രി ആവുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മഹാരാഷ്ട്രയില്‍ ഒരു മന്ത്രിസ്ഥാനത്തേക്കും താന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്