വാഷിംഗ്ടണ്‍: മൂന്ന് മാസം മുന്‍പ് ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ പേജര്‍, വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് അടുത്തിടെ വിരമിച്ച മൈക്കല്‍, ഗബ്രിയേല്‍ എന്നീ ഉദ്യോഗസ്ഥരാണ് സി.ബി.എസ് ചാനലിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പത്ത് വര്‍ഷം മുന്നേ പേജറുകളിലും വോക്കിടോക്കികളിലും സ്‌ഫോടക വസ്തുവെക്കുന്നതിനുള്ള ആസൂത്രണം തുടങ്ങി. തയ്വാന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങുന്നതെന്ന് ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് കണ്ടെത്തിയിരുന്നു. സ്‌ഫോടകവസ്തു വെക്കാന്‍ മാത്രം വലുപ്പമുള്ള പേജറുകള്‍ ഉണ്ടാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. 2022 ല്‍ അതിനുള്ള പണി തുടങ്ങി. പല അളവില്‍ സ്‌ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്‌ഫോടകവസ്തു പേജറുകളില്‍ ഒളിപ്പിച്ചു. പിന്നെ പല റിങ്‌ടോണുകള്‍ പരീക്ഷിച്ചു. കേട്ടാലുടന്‍ അടിയന്തരമെന്ന് തോന്നുന്ന റിങ്‌ടോണ്‍ തിരഞ്ഞെടുത്തു.
പുതിയ പേജറുകള്‍ വാങ്ങാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാന്‍ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യം ചെയ്തു. പൊടിയും വെള്ളവും പറ്റാത്ത ബാറ്ററി ആയുസ്സ് കൂടുതലുമുള്ള പേജര്‍ എന്നതായിരുന്നു പരസ്യ വാചകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്