നോർത്ത് ടെക്‌സാസിലെ സംഗീതജ്ഞൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

DECEMBER 24, 2024, 1:05 AM

ഡാലസ് : വെള്ളിയാഴ്ച ഡാലസിലെ ഇർവിംഗ് ബൊളിവാർഡിനും വൈക്ലിഫ് അവന്യൂവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ പ്രതിഭാധനനായ സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30) കൊല്ലപ്പെട്ടു.

21കാരനായ ജോനാഥൻ സലാസർ ഗാർഷ്യ തന്റെ ഡോഡ്ജ് റാം ട്രക്കിൽ ഇടത് തിരിഞ്ഞ് 30കാരനായ എലിജ ഹീപ്‌സിന്റെ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചതായി ദൃക്‌സാക്ഷികൾ അന്വേഷകരോട് പറഞ്ഞു. സലാസർ ഗാർഷ്യ ഒരിക്കലും സഹായിക്കാൻ നിന്നില്ലെന്ന് പോലീസ് പറഞ്ഞു.

എന്നിരുന്നാലും, അപകടം കണ്ട മറ്റ് രണ്ട് ഡ്രൈവർമാർ പോലീസ് എത്തുന്നതുവരെ സലാസർ ഗാർഷ്യയുടെ ട്രക്കിനെ പിന്തുടർന്നു.

vachakam
vachakam
vachakam

അറസ്റ്റിലാകുമ്പോൾ, സലാസർ ഗാർഷ്യയുടെ കൈയിൽ ഒരു മെക്‌സിക്കൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നു. ഗ്രാൻഡ് പ്രയറിയിലെ ഒരു വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ഇമിഗ്രേഷൻ ഹോൾഡിൽ ഡാളസ് കൗണ്ടി ജയിലിൽ മരണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി ഇപ്പോൾ തടവിലാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam