വാഷിംഗ്ടണ്‍: പനിയെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വാഷിംഗ്ടണ്‍ ഡിസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'മുന്‍ പ്രസിഡന്റ് ക്ലിന്റനെ ഇന്ന് ഉച്ചയ്ക്ക് ശേഷം മെഡ്സ്റ്റാര്‍ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 'അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അദ്ദേഹത്തിന് മികച്ച രീതിയുലുള്ള പരിചരണമാണ് ലഭിക്കുന്നത്.'- പ്രസ്താവനയില്‍ വ്യക്തമാക്കി. 78 കാരനായ ക്ലിന്റനെ 2021-ല്‍ രക്തത്തില്‍ ഉണ്ടായ അണുബാധയെത്തുടര്‍ന്ന് സതേണ്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ആറ് ദിവസത്തിന് ശേഷം വിട്ടയച്ചു.
2004 സെപ്റ്റംബറില്‍ ക്ലിന്റണ്‍ ഒരു ക്വാഡ്രപ്പിള്‍ കൊറോണറി ബൈപാസ് സര്‍ജറിക്ക് വിധേയനായി. 2010 ഫെബ്രുവരിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഠിനമായ ഹൃദ്രോഗമുള്ളവര്‍ക്കുള്ള മെഡിക്കല്‍ നടപടിക്രമത്തിന്റെ ഭാഗമായി രണ്ട് സ്റ്റെന്റുകള്‍ ധമനിയുടെ ഉള്ളില്‍ സ്ഥാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്