ദുബായ് : ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഐ.സി.സി പ്‌ളേയർ ഓഫ് ദ ഇയർ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷനിൽ ഇടംപിടിച്ച് ഇന്ത്യൻ താരങ്ങളായ അർഷ്ദീപ് സിംഗും സ്മൃതി മന്ദാനയും. ട്വന്റി20യിലെ മികച്ച താരങ്ങൾക്കുള്ള നോമിനേഷനാണ് അർഷ്ദീപിന്. ബാബർ അസം,ട്രാവിസ് ഹെഡ്,സിക്കന്ദർ റാസ എന്നിവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങൾ.
വനിതാ ഏകദിന ക്രിക്കറ്റർക്കുള്ള നോമിനേഷനാണ് സ്മൃതിക്ക്. ലോറ വോൾവാറ്റ്, ചമരി അട്ടപ്പട്ടു, അന്നബെൽ സതർലാൻഡ് എന്നിവരാണ് പട്ടികയിൽ ഒപ്പമുള്ളത്. ആരാധകർക്കിടയിലെ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്