മെല്‍ബണ്‍: ഇന്ത്യന്‍ താരം വിരാട് കോലിയെ ലക്ഷ്യം വച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിനിടെ ക്യാച്ചുകള്‍ കൈവിട്ട ജയ്സ്വാളിനെതിരെ രോഷാകുലനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് മാധ്യമങ്ങള്‍ പരിഹസിക്കുന്നത്. എഡിറ്റ് ചെയ്ത രോഹിത്തിന്റെ കരയുന്ന ചിത്രത്തോടൊപ്പം ''ക്യാപ്റ്റന്‍ ക്രൈ ബേബി'' എന്ന തലക്കെട്ടോടെയാണ് ഓസ്ട്രേലിയന്‍ പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജ് പ്രസിദ്ധീകരിച്ചത്. കോലി മാത്രമല്ല ഇന്ത്യന്‍ ടീമിലെ ഭീരുവെന്നും പത്രം പരിഹസിച്ചു.
പെര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ''ദി വെസ്റ്റ് ഓസ്ട്രേലിയന്‍'' എന്ന ടാബ്ലോയിഡാണ് വിവാദ പ്രസിദ്ധീകരണത്തിന് പിന്നില്‍. മുന്‍പ് കോലിയെ കോമാളിയെന്നും ഇന്ത്യക്കാരനായ ഭീരുവെന്ന് വിളിച്ച് പരിഹസിച്ചതും ഇതേ പത്രമായിരുന്നു. ടീമംഗങ്ങളുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച രോഹിത്തിന്റെ ശരീര ഭാഷ കമന്റേറ്റര്‍മാരുടെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
നാലാം ടെസ്റ്റിനിടെ കളിയുടെ ഗതി മാറ്റി മറിച്ചേക്കാവുന്ന മൂന്ന് പ്രധാനപ്പെട്ട ക്യാച്ചുകളാണ് യുവതാരം യശസ്വി ജയ്സ്വാള്‍ കൈവിട്ടത്. 46 റണ്‍സെടുത്ത് നിലയുറപ്പിച്ച ലെബുഷെയ്നെ പുറത്താക്കാനുള്ള അവസരമാണ് താരം നഷ്ടപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്