തുടർച്ചയായ രണ്ടാം തോൽവിയുമായി ചെൽസി

DECEMBER 31, 2024, 2:39 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയം. ചെൽസി ഇപ്‌സ്വിച് ടൗണിനോടാണ് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ പരാജയം. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെൽസി പോയിന്റ് നഷ്ടപ്പെടുത്തുന്നത്.

മത്സരത്തിൽ 12-ാം മിനുട്ടിൽ തന്നെ ഹോം ടീമായ ഇപ്‌സ്വിച് ലീഡെടുത്തു. ഒരു പെനാൽറ്റിയിൽ നിന്ന് ലിയാം ഡിലാപാണ് ഇപ്‌സ്വിചിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ജാവോ ഫെലിക്‌സിലൂടെ ചെൽസി ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയിൽ ആ പാസ് നിഷേധിക്കപ്പെട്ടു.

രണ്ടാം പകുതിയിൽ 53-ാം മിനുട്ടിൽ ഹച്ചിൻസൺ ചെൽസി വലയിലേക്ക് രണ്ടാം ഗോൾ എത്തിച്ച് ഇപ്‌സിചിന്റെ ലീഡ് ഇരട്ടിയാക്കി. സ്‌കോർ 2-0.

vachakam
vachakam
vachakam

ഈ പരാജയത്തോടെ ചെൽസി ലീഗിൽ ഇപ്പോൾ 35 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇപ്‌സ്വിച് ഈ ജയത്തോടെ 15 പോയിന്റുമായി 18-ാം സ്ഥാനത്ത് നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam