വിക്കറ്റിൽ ഇരട്ടസെഞ്ചുറിയുമായി ബുംറ

DECEMBER 30, 2024, 4:23 AM

മെൽബൺ: ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മെൽബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ നിതീഷിന്റെ കയ്യിലെത്തിച്ചാണ് ബുംറ 200 വിക്കറ്റ് തികച്ചത്.

തന്റെ 44-ാം മത്സരത്തിലാണ് ബുംറയുടെ നേട്ടം. ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസറാണ് ബുംറ. 20ന് താഴെ (19.5) ശരാശരിയിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യത്തെ ബൗളറാണ് ബുംറ. വിൻഡീസ് ഇതിഹാസങ്ങളായ മാൽക്കം മാർഷൽ (20.9), ജോയൽ ഗാർനർ (21.0), കർട്‌ലി ആംബ്രോസ് (21.0) എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. പരമ്പരയിൽ ഇതിനകം 31 വിക്കറ്റുകൾ ബുംറ സ്വന്തമാക്കിക്കഴിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam