ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ന്യൂകാസിൽ യുണൈറ്റഡിനോട് രണ്ടു ഗോളുകൾക്ക് തോൽവി.
തുടക്കം മുതൽതന്നെ വളരെ മോശമായിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. യുണൈറ്റഡിന്റെ തുടരെയുള്ള മിസ്പാസുകൾ ന്യൂകാസിൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. നാലാം മിനുട്ടിൽ തന്നെ ന്യൂകാസിൽ ലീഡെടുത്തു. ഒരു ഫ്രീ ഹെഡറിൽ നിന്ന് ഐസാകാണ് ഗോൾ നേടിയത്.
19-ാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോളും വഴങ്ങി. വീണ്ടും ഒരു ഹെഡറാണ് യുണൈറ്റഡിന് വിനയായത്. ഇത്തവണ ജോലിന്റൺ പന്ത് ഹെഡ് ചെയ്ത് വലയിലാക്കി. സ്‌കോർ 2-0. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ ഗോളുകളിൽ നിന്ന് കരകയറാനായില്ല. ആദ്യപകുതിയിൽ നല്ലൊരു മുന്നേറ്റം പോലും നടത്താൻ യുണൈറ്റഡിനായില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ 9-ാം പരാജയമാണിത്. 22 പോയിന്റുമായി അവർ 14-ാം സ്ഥാനത്ത് നിൽക്കുന്നു. 32 പോയിന്റുള്ള ന്യൂകാസിൽ അഞ്ചാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്