കോന്നി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം കിട്ടിയില്ലെങ്കിലും പ്രഖ്യാപിച്ച മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018 ലെ അതിജീവന മാതൃകയാണ് കേരളത്തിന് മുന്നിലുള്ളത്. കൃത്യമായ കണക്ക് നല്‍കിയിട്ടും കേന്ദ്രം എന്തിനാണ് കേരളത്തോട് ഇത്രയും പക കാട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.എം പത്തനംതിട്ട സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായമുണ്ട്. അതൊന്നും സംസ്ഥാനങ്ങള്‍ കണക്ക് കൊടുത്തിട്ടല്ല. ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് കേരളത്തിനുള്ള കുറവ്. എന്താണ് കേരളത്തിനോട് ഇത്ര വലിയ പക. നാം ഇന്ത്യക്ക് പുറത്താണോയെന്നും അദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാം എം.പിമാരും ഒന്നിച്ച് കേരളത്തിന്റെ ആവശ്യങ്ങളുയര്‍ത്തി. പച്ച നുണയാണ് ആ എം.പിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് കേരളം കൃത്യമായി നടത്തിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ശുദ്ധ നുണയാണിത്. നമ്മളീ രാജ്യത്തിന്റെ ഭാഗമായ സംസ്ഥാനമല്ലേ. നമ്മളാരോടും യാചിക്കുകയല്ലല്ലോ, നമുക്ക് അര്‍ഹതപ്പെട്ടത് ചോദിക്കുകയല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്