പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞതായി റിപ്പോർട്ട്. അപകടത്തിൽ രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. 18 പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടം ഉണ്ടായത്.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിഎന്നാണ് ലഭിക്കുന്ന വിവരം. വലിയ ഗർത്തമുള്ള ഭാഗത്തേക്കാണ് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിൽക്കുകയായിരുന്നു.
തൂത്തുക്കുടി സ്വദേശികളാണ് പരിക്കേറ്റവർ എന്ന് പോലീസ് അറിയിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്