ക്വിക് കൊമേഴ്സ് രംഗത്ത് സംരംഭം തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പിന്‍റെ ഇ-കൊമേഴ്സ് സംരംഭമായ ടാറ്റ ന്യൂവിന്‍റെ അനുബന്ധ സ്ഥാപനമായി ന്യൂ ഫ്ളാഷ് എന്ന് ബ്രാന്‍ഡിലായിരിക്കും പുതിയ കമ്പനി തുടങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ്. പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് അഥവാ ദ്രുത വാണിജ്യ മേഖലയിലെ കമ്പനികള്‍ നിര്‍വഹിക്കുന്നത്.
ക്വിക്ക് കൊമേഴ്സ് മുന്‍നിര കമ്പനികളായ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയ്ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ടാറ്റയുടെ പുതിയ ടാറ്റ ന്യൂ ഫ്ളാഷിന്റെ രംഗപ്രവേശനം.
പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് അതിവേഗം വീട്ടിലെത്തിക്കുന്ന രീതിയിലായിക്കും ടാറ്റ ന്യൂ ഫ്ളാഷിന്‍റെ പ്രവര്‍ത്തനം ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്