'വർക്ക് ലൈഫ് ബാലൻസ്' എന്നൊന്നില്ല, 5 ദിവസം ജോലി 2 ദിവസം അവധി ഇന്ത്യയിൽ പറ്റില്ല'; ഇന്‍ഫോസിസ് സഹസ്ഥാപകന്‍

NOVEMBER 16, 2024, 2:24 PM

ഡല്‍ഹി: തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി.

അഞ്ചുദിവസം ജോലി രണ്ടുദിവസം അവധി എന്ന സമ്ബ്രദായത്തില്‍ തനിക്ക് നിരാശയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ – വ്യക്തിജീവിത സന്തുലിതാവസ്ഥ വേണ്ടെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും അതു മരണംവരെ അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഇക്കാര്യത്തിലുള്ള അതേ നിലപാടാണ് ബാങ്കിംഗ് വിദഗ്ധനും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ കെ വി കാമത്തിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും അതിനാൽ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മറ്റ് പല വിഷയങ്ങളിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാമത്ത് പറഞ്ഞു. 1986-ൽ ഇൻഫോസിസ് ആറ് ദിവസത്തെ ജോലി-ഒരു ദിവസത്തെ അവധി എന്ന ഷെഡ്യൂൾ അഞ്ച് ദിവസത്തെ ജോലി-രണ്ട് ദിവസത്തെ അവധി എന്നാക്കി മാറ്റിയപ്പോൾ താൻ വളരെ നിരാശനായിരുന്നുവെന്ന് നാരായണ മൂർത്തി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിൽ 100 ​​മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

തന്റെ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തതില്‍ താന്‍ അഭിമാനിക്കുന്നു എന്നും അതിനാല്‍ തൊഴില്‍ ജീവിത സന്തുലിതാവസ്ഥയില്‍ താന്‍ പുലര്‍ത്തുന്ന കാഴ്ചപ്പാട് മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  താന്‍ ദിവസത്തില്‍ 14 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ ആറര ദിവസം തന്റെ പ്രൊഫഷണല്‍ ജോലികള്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam