തിരുവനന്തപുരം: കോൺഗ്രസ്സിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ എകെ ആന്റെണി രംഗത്ത്.
അനാവശ്യ ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും എകെ ആന്റെണി ഓർമ്മിപ്പിച്ചു.
മത സാമുദായികനേതാക്കളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താൻ പോരിനിറങ്ങിയ നേതാക്കൾക്കാണ് ആൻറണിയുടെ മുന്നറിയിപ്പും ഉപദേശവും.
തദ്ദേശതെരഞ്ഞെടുപ്പ് ജയത്തിനായുള്ള മിഷൻ 25 വരെ മാറ്റിവെച്ച് നിയമസഭ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മോഹിച്ചുള്ള പാർട്ടിയിലെ പോര്.
കോൺഗ്രസ്സിൽ തന്നെ ഒരുവലിയ വിഭാഗത്തിനുള്ള എതിർപ്പാണ് ആൻറണി പ്രകടമാക്കിയത്. ഉച്ചക്ക് ശേഷം ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തിലും സമാന വിമർശനങ്ങൾക്ക് സാധ്യതയേറെ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരു ടേം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലക്കാണ് രമേശ് ചെന്നത്തലയുടെ നീക്കങ്ങൾ. എൻഎസ്എസുമായി സമവായത്തിലെത്തിയത് രണ്ടാം വരവായി കണ്ടാണ് മുന്നോട്ട് പോകൽ.
ഭരണവിരുദ്ധവികാരം കൊണ്ട് മാത്രം അധികാരത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന അഭിപ്രായം പാർട്ടിയിലും മുന്നണിയിലും ഉയരുമ്പോഴാണ് എന്താകണം അടുത്ത പ്രധാന ലക്ഷ്യമെന്നുള്ള ആന്റെണിയുടെ ഓർമ്മപ്പെടുത്തൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്