കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സംഭവത്തിന് പിന്നാലെ കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയിൽ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ് കേസെടുത്തു.
അടുത്ത സുഹൃത്തുക്കളായ ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കുടിക്കുമ്പോൾ കഴിക്കാനായി മഹേഷ് ബീഫുമായാണ് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മദ്യപിക്കുന്നതിനിടെ നിധീഷ് ആ ബീഫ് കഴിച്ചു.
എന്നാൽ ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് പറഞ്ഞെങ്കിലും നിധീഷ് അത് തമാശയാണെന്നാണ് കരുതിയത്. തുടർന്ന് വീണ്ടും ബീഫ് കഴിക്കുകയും ചെയ്തു.
തുടർന്ന് അടുത്ത ദിവസം വയറുവേദന ഉൾപ്പെടെയുളള അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് നിധീഷ് ഓർക്കാട്ടേരിയിലെ ആശുപ്രതിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്