കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണു.
പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്