രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

DECEMBER 30, 2024, 11:26 PM

മുംബൈ: ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒന്‍പത് പൈസയുടെ നഷ്ടത്തോടെ 85.61 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

വെള്ളിയാഴ്ച വ്യാപാരത്തിനിടെ 85.80 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നു. ഒടുവില്‍ 21 പൈസയുടെ നഷ്ടത്തോടെ 85.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്നലെ നാല് പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്.

ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 468 പോയിന്റ് നഷ്ടത്തോടെ 78000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്സി, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam