ആയിരങ്ങൾ പട്ടിണി കിടക്കുമ്പോഴും റദ്ദാക്കുന്നത് 4 ലക്ഷത്തോളം ഓര്‍ഡറുകള്‍; ഭക്ഷണം പാഴാക്കാതിരിക്കാൻ പുതിയ മാർഗവുമായി സൊമാറ്റോ

NOVEMBER 11, 2024, 8:11 PM

നിരവധി ആളുകളാണ് നമുക്ക് ചുറ്റും ഭക്ഷണം ഇല്ലാതെ വിഷമിക്കുന്നത്. എന്നാൽ വലിയ തോതിൽ ആണ് നമ്മളിൽ പലരും ഭക്ഷണം പാഴാക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ എന്നും റദ്ദാക്കിയ ഓര്‍ഡറുകള്‍ മൂലം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സൊമാറ്റോ രംഗത്ത് എത്തിയിരിക്കുകയാണ്.

'ഫുഡ് റെസ്ക്യൂ' എന്ന പേരിലുള്ള സൗകര്യമനുസരിച്ച് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള റെസ്റ്റോറന്‍റുകളില്‍ നിന്ന് റദ്ദാക്കിയ ഓര്‍ഡറുകള്‍ പരിമിത സമയത്തേക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ സാധിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ക്യാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ പ്രകാരമുള്ള ഭക്ഷണം വേഗത്തില്‍ ലഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. 

എന്നാൽ ഐസ്ക്രീം അല്ലെങ്കില്‍ ഷേക്ക് പോലുള്ള കേടാകുന്ന ഉല്‍പ്പന്നങ്ങളില്‍ ഈ സൗകര്യം ലഭ്യമാകില്ല. റദ്ദാക്കിയ ഓര്‍ഡറുകള്‍ റെസ്റ്റോറന്‍റിന്‍റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ ദൃശ്യമാകും. ഈ ഓര്‍ഡറുകള്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. സമീപത്തുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ അവ വാങ്ങാന്‍ കഴിയൂ. 

vachakam
vachakam
vachakam

ഭക്ഷണത്തിനുള്ള പണം ഓണ്‍ലൈനായി അടച്ചിട്ടുണ്ടെങ്കില്‍, പുതിയ ഉപഭോക്താവ് അടച്ച തുക റെസ്റ്റോറന്‍റും സൊമാറ്റോയും തമ്മില്‍ പങ്കിടും. 99.9 ശതമാനം റസ്റ്റോറന്‍റുകളും ഫുഡ് റെസ്ക്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറായതായി സൊമാറ്റോ അറിയിച്ചു.  

റദ്ദാക്കിയ ഓര്‍ഡറുകള്‍ക്കുള്ള പണവും പുതിയ ഉപഭോക്താവ് നല്‍കുന്ന തുകയുടെ ഒരു ഭാഗവും റെസ്റ്റോറന്‍റുകള്‍ക്ക് ലഭിക്കും. ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ക്യാന്‍സലേഷന്‍ ചാര്‍ജിന്‍റെ 100% ഉപഭോക്താവ് നല്‍കേണ്ടി വരും എന്നും സൊമാറ്റോ വ്യക്തമാക്കുന്നു.

അതേസമയം ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ കൊടുക്കില്ല എന്ന നയം  ഉണ്ടായിരുന്നിട്ടും, വിവിധ കാരണങ്ങളാല്‍ 4 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുന്നുണ്ട് എന്നും ഇത് ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നുവെന്ന് കണ്ടാണ് 'ഫുഡ് റെസ്ക്യൂ' അവതരിപ്പിക്കുന്നതെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam