ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആഴ്‌സണലും ലിവർപൂളും 2-2 സമനിലയിൽ അവസാനിച്ചു. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടിൽ 2 തവണ പിറകിൽ നിന്ന ശേഷമാണ് ലിവർപൂൾ സമനില പിടിച്ചത്. 9ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി, ബുക്കായോ സാക്ക ബെൻ വൈറ്റിന്റെ പാസ് സ്വീകരിച്ച് ലക്ഷ്യം കാണുകയായിരുന്നു.
എന്നാൽ മറുപടിയായി 18ാം മിനിറ്റിൽ തന്നെ ലൂയിസ് ഡിയാസിന്റെ ക്രോസിൽ നിന്ന് വിർജിൽ വാൻ ഡൈക് ലിവർപൂളിന് സമനില നേടിക്കൊടുത്തു. ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് ആഴ്‌സണലിന്റെ ഡെക്ലാൻ റൈസ് ഫ്രീകിക്കിൽ നിന്ന് മൈക്കൽ മെറിനോയുടെ ഹെഡറിലൂടെ ആഴ്‌സണൽ ലീഡ് എടുത്തു.
രണ്ടാം പകുതിയിൽ ലിവർപൂൾ ആക്രമിച്ചു കളിച്ചു. ഒടുവിൽ 81ാം മിനിറ്റിൽ ഡാർവിൻ നൂനെസ് മുഹമ്മദ് സലാഹിനെ ബോക്‌സിന് കുറുകെ നൽകിയ മികച്ചൊരു പാസിൽ സലാഹ് അത് മനോഹരമായി ഫിനിഷ് ചെയ്യുകയും ലിവർപൂളിന് വീണ്ടും സമനില നേടിക്കൊടുക്കുകയും ചെയ്തു.
9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിവർപൂൾ 22 പോയിന്റുമായി രണ്ടാം സ്ഥാനത്തും 18 പോയിന്റുമായി ആഴ്‌സണൽ മൂന്നാം സ്ഥാനത്തുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്