ഇറ്റാലിയൻ സീരി എയിൽ ഇറ്റാലിയൻ ഡാർബിയിൽ ഇന്റർ മിലാൻ യുവന്റസ് മത്സരം 4-4ന് സമനിലയിൽ പിരിഞ്ഞു. രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം മികച്ചൊരു ക്ലാസിക്കൽ പ്രകടനം തന്നെയാണ് കാണികൾക്ക് സമ്മാനിച്ചത്. സാൻ സിറോയിൽ ഇന്ററിനെതിരെ 5 ഷോട്ട് ഗോളിൽ ഉതിർത്ത യുവന്റസ് നാലു ഗോളുകൾ നേടി മത്സരം സമനിലയിലാക്കുക ആയിരുന്നു. 15-ാമത്തെ മിനിറ്റിൽ സെലിൻസ്‌കിയുടെ പെനാൽട്ടിയിലൂടെ ഇന്റർ ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ 20, 26 മിനിറ്റുകളിൽ വ്‌ലാഹോവിച്, ടിം വെയ എന്നിവരുടെ ഗോളുകളിൽ യുവന്റസ് മത്സരത്തിൽ മുൻതൂക്കം പിടിച്ചു.
എന്നാൽ 35, 37 മിനിറ്റുകളിൽ 2 മിനിറ്റിൽ 2 ഗോൾ കണ്ടെത്തിയ ഇന്റർ മുൻതൂക്കം തിരിച്ചു പിടിച്ചു. മികിത്യാരൻ ഗോൾ നേടിയ ശേഷം രണ്ടാം പെനാൽട്ടി ഗോൾ കണ്ടെത്തിയ സെലിൻസ്‌കി ആണ് ഇന്ററിന് 3-2ന്റെ മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ 53-ാമത്തെ മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് നേടിയ ഗോൾ കൂടിയായപ്പോൾ ഇന്റർ ജയം പ്രതീക്ഷിച്ചു.
എന്നാൽ 62-ാമത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കെനൻ യിൽദിസ് 71-ാമത്തെ മിനിറ്റിലും 82-ാമത്തെ മിനിറ്റിലും നേടിയ ഗോളുകളിൽ യുവന്റസ് സമനില പിടിക്കുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്