പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്ടനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ നിയമിച്ചു. യുവതാരം സൽമാൻ അലി ആഗയാണ് വൈസ് ക്യാപ്ടൻ. കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെ ബാബർ അസം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം നടത്തിയത്.
ആസ്‌ത്രേലിയക്കെതിരായ ഏകദിന, ടി20 മത്സര പരമ്പരയാണ് പുതിയ ക്യാപ്ടന്റെ ആദ്യ പരീക്ഷണം. അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി മത്സരമാണ് പ്രധാനപ്പെട്ട ടൂർണമെന്റ്.
പാകിസ്താൻ സൂപ്പർലീഗിൽ മുൾട്ടാൻ സുൽത്താന്റെ ക്യാപ്ടനായിരുന്ന റിസ്‌വാന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. ഫ്രാഞ്ചൈസിയെ കിരീടത്തിലെത്തിച്ച 32കാരൻ മൂന്ന് ഫോർമാറ്റിലേയും പാകിസ്താന്റെ പ്രധാന താരമാണ്. ടെസ്റ്റ് ടീം നായക സ്ഥാനത്ത് ഷാൻ മസൂദ് തുടരുമെന്നും പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം മസൂദിന് കീഴിൽ ഇറങ്ങിയ പാകിസ്താൻ 2021ന് ശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്