ന്യൂസിലൻഡിനെതിരെ മുംബൈയിൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേഷ് കാർത്തിക് നിർദ്ദേശിച്ചു.
നവംബർ ഒന്നിന് വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ ഉൾപ്പെടുത്തണമെന്ന് കാർത്തിക് പറയുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ മാത്രമാണ് ബുംറയ്ക്ക് ഇതുവരെയുള്ള പരമ്പരയിൽ നേടാൻ ആയത്.
പരമ്പരയിൽ ഇന്ത്യ 2-0ന് പിന്നിലായ സാഹചര്യത്തിലാണ് കാർത്തിക്കിന്റെ ശുപാർശ വരുന്നത്. ബംഗ്‌ളൂരുവിലും പൂനെയിലും വിജയങ്ങൾക്ക് ശേഷം ന്യൂസിലൻഡ് ടീം പരമ്പര നേടിയിട്ടുണ്ട്. അവസാന ടെസ്റ്റ് നടക്കുന്ന വാങ്കെഡെ പിച്ചും സ്പിന്നിന് അനുകൂലമായതിനാൽ ഇന്ത്യ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനും സാധ്യത കാണുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്