ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു.അതേസമയം, ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരുമെന്ന് 36കാരനായ താരം വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ഓസ്ട്രേലിയൻ ടീമിന്‍റെ പരിശീലക സംഘത്തില്‍ ചേരാനാണ് വെയ്ഡിന്‍റെ തീരുമാനം. പാക്കിസ്ഥാനെതിരേ നവംബർ നാലിന് ആരംഭിക്കുന്ന പരമ്ബരയില്‍ ഓസ്ട്രേലിയൻ പരിശീലക സംഘത്തില്‍ വെയ്ഡും ഉണ്ടാകും.
13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം തിരശീലയിട്ടത്. 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ട്വന്‍റി20 മത്സരങ്ങളും ഓസീസിനായി കളിച്ചു. ടെസ്റ്റില്‍ നാല് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും സഹിതം 1613 റണ്‍സ് നേടിയിട്ടുണ്ട്. 117 റണ്‍സാണ് ഉയർന്ന സ്കോർ.
ഏകദിനത്തില്‍ ഒരു സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1867 റണ്‍സ് നേടി. 100 റണ്‍സാണ് മികച്ച സ്‌കോര്‍. ട്വന്‍റി20 മത്സരങ്ങളില്‍ മൂന്ന് അർധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1202 റണ്‍സ് സ്വന്തമാക്കി. 80 റണ്‍സാണ് ഉയർന്ന വ്യക്തിഗത സ്കോർ.
ഓസീസിനായി മൂന്ന് ട്വന്‍റി20 ലോകകപ്പുകളില്‍ കളിച്ച വെയ്ഡ് 2021ല്‍ ടീമിനെ കിരീട നേട്ടത്തിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചിരുന്നു. ഈ വർഷം ജൂണില്‍ നടന്ന ഐസിസി ട്വന്‍റി20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെയാണ് വെയ്ഡ് അവസാനമായി ഓസ്ട്രേലിയൻ ജഴ്സി അണിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്