എറിക് ടെൻഹാഗിന് പകരക്കാരനായി പോർച്ചുഗീസ് പരിശീലകൻ റൂബൻ അമോറിമിനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.
കഴിഞ്ഞ ദിവസമാണ് എറിക് ടെൻഹാഗിനെ ടീം പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്.റൂബനുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് യുണൈറ്റഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പോർച്ചുഗീസ് ക്ലബ്ബ് സ്‌പോർട്ടിങ് ലിസ്ബന്റെ പരിശീലകനാണ് അമോറിം. ടീമിന്റെ സമീപ കാലത്തെ മോശം പ്രകടനങ്ങളെ തുടർന്നാണ് എറിക് ടെന്‍ഹാഗിനെതിരെ യുണൈറ്റഡ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെയും ടീം തോല്‍വി വഴങ്ങിയിരുന്നു.
2022 ലാണ് ടെൻഹാഗ് യുണൈറ്റഡിന്റെ പരിശീലക വേഷത്തിലെത്തുന്നത്. രണ്ട് വർഷം പരിശീലക ചുമതലയില്‍ തുടർന്നെങ്കിലും വലിയ നേട്ടങ്ങളൊന്നും ടീമിനൊപ്പം സ്വന്തമാക്കാനായില്ല.
2023 ഇ.എഫ്.എല്‍ കിരീടവും 2024 ല്‍ എഫ്.എ കപ്പ് കിരീടവുമാണ് യുണൈറ്റഡ് പരിശീലക വേഷത്തില്‍ ടെൻഹാഗിന്റെ സുപ്രധാന നേട്ടങ്ങള്‍. ടെൻഹാഗിന് കീഴില്‍ 85 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുണൈറ്റഡ് 44 വിജയങ്ങളാണ് കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്