ആലപ്പുഴ: ഓൺലൈൻ പാർട്ട് ടൈം ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. തുറവൂരിൽ മാത്രം ആഞ്ഞൂറിലധികം ആളുകൾക്കാണ് പണം നഷ്ടമായത്. എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
ആദ്യം പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കും. പ്ലേ സ്റ്റോറിൽ നിന്ന് എഎസ്ഒ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം.
പിന്നീട് വിവിധ ആപ്പുകൾക്ക് ഉയർന്ന റേറ്റിംഗ് നൽകണം. ഒരു ടാസ്ക് പൂർത്തിയാക്കിയാൽ 38 രൂപ ലഭിക്കും. ദിവസം 760 രൂപ വരെ നേടാം. പക്ഷേ, ജോലി ലഭിക്കണമെങ്കിൽ 19,780 രൂപ നൽകണം. തുറവൂർ സ്വദേശിനിയായ ജെൻസി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പറ്റിക്കപ്പെട്ടവർ പറയുന്നു.
ആദ്യം പണം നൽകിയവർക്ക് ജോലിയും ചെറിയ രീതിയിൽ വരുമാനവും ലഭിച്ചു. ഇതോടെ കൂടുതൽ ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ നൂറോളം പേർ കുത്തിയതോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്