തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി പുറത്ത്.
നവീൻ ബാബുവിന് യാത്രയയ്പ്പ് നൽകിയ ദിവസം രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോൾ പമ്പിൻ്റെ വിഷയം സംസാരിച്ചിരുന്നു.
പരാതി എഴുതി നൽകാൻ പി പി ദിവ്യയോട് കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി.
വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്.
വിധി പകർപ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്