നടി വിദ്യ ബാലന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നാണ് ഡേര്‍ട്ടി പിക്ച്ചർ. വിദ്യ ബാലന്‍ ചിത്രത്തില്‍ നടി സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിരവധി പേര്‍ താരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
തന്റെ ഇമേജിനെ അത്തരം സിനിമകളും കഥാപാത്രങ്ങളും ബാധിക്കുമെന്നും നിരവധി പേര്‍ വിദ്യയോട് പറഞ്ഞിരുന്നു.അതേക്കുറിച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
സംവിധായകന്‍ മിലന്‍ ലുത്തീര തന്നെ ഡേര്‍ട്ടി പിക്ച്ചറിനായി സമീപിച്ചപ്പോള്‍ പെട്ടന്ന് തന്നെ ഓക്കെ പറയുകയായിരുന്നു. അത് എന്റെ കരിയറിലെ മികച്ച തീരുമാനമായിരുന്നുവെന്നും വിദ്യ വ്യക്തമാക്കി.
'എനിക്ക് ഓര്‍മ്മയുണ്ട് നിരവധി പേര്‍ അത്തരം കഥാപാത്രങ്ങള്‍ എന്റെ ഇമേജിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്ത് ഇമേജെന്ന്. ഞാന്‍ എന്റെ കരിയര്‍ അപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. കുറച്ച് സിനിമകള്‍ മാത്രമെ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നുള്ളു. എന്റെ ഇമേജിനെ അങ്ങനെ പരിമിതപ്പെടുത്തേണ്ടതില്ലെന്ന് എനിക്ക് തോന്നി', വിദ്യ ബാലന്‍ പറഞ്ഞു.
ഡേർട്ടി പിക്ചറിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ചും താരം സംസാരിച്ചു. 'എനിക്ക് രണ്ടാം ഭാഗം ചെയ്യാൻ താൽപ്പര്യമുണ്ട്. ഞാൻ തയാറാണ്. അത് ഗംഭീരമായിരിക്കും. പിന്നെ അത്തരം വേഷങ്ങൾ ചെയ്തിട്ട് കുറച്ച് കാലമായി', വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
നടി സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഡേർട്ടി പിക്ചർ. 2011 ഡിസംബര്‍ 2നായിരുന്നു ഡേര്‍ട്ടി പിക്ചര്‍ തിയറ്ററുകളിലെത്തിയത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം വാങ്ങി വിമര്‍ശകരെ പോലും വിദ്യ ഞെട്ടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്