സ്‌പൈഡര്‍ മാന്‍ 4 സംഭവിക്കുമോ ? ടോം ഹോളണ്ടിന് പറയാനുള്ളത് !

OCTOBER 24, 2024, 3:30 PM

സ്പൈഡർമാൻ 4 അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് നടൻ ടോം ഹോളണ്ട്. ജിമ്മി ഫാലോണിൻ്റെ ടുനൈറ്റ് ഷോയിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. 

"അടുത്ത വേനൽക്കാലത്ത് ഞങ്ങൾ ഷൂട്ടിംഗ് ആരംഭിക്കും. എല്ലാം ശരിയാണ്, ഞങ്ങൾ അതിലേക്ക് നീങ്ങുകയാണ്. ഞാൻ ഭയങ്കര ആവേശത്തിലാണ്, എനിക്ക് കാത്തിരിക്കാനാവില്ല," ടോം ഹോളണ്ട് പറഞ്ഞു.

അടുത്തിടെ സ്‌പൈഡര്‍ മാന്‍ 4ന്റെ തിരക്കഥയെ കുറിച്ചും ടോം ഹോളണ്ട് സംസാരിച്ചിരുന്നു. 'മികച്ച തിരക്കഥയാണ് സ്പൈഡര്‍ മാന്‍ 4ന്റേത്. അതില്‍ ഇനിയും ജോലികള്‍ ചെയ്യാനുണ്ട്. 

vachakam
vachakam
vachakam

എഴുത്തുകാര്‍ മികച്ച രീതിയില്‍ ജോലികള്‍ തുടരുകയാണ്. മൂന്ന് ആഴ്ച്ച മുന്നെയാണ് ഞാന്‍ തിരക്കഥ വായിച്ചത്. അത് എന്നില്‍ വല്ലാത്ത ഉന്‍മേഷം ഉണ്ടാക്കി', എന്നാണ് ടോം ഹോളണ്ട് റിച്ച് റോള്‍ പോഡ്കാസ്റ്റിനോട് പറഞ്ഞത്.

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ടോം ഹോളണ്ട് പ്രധാന കഥാപാത്രമാകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. യൂണിവേഴ്സല്‍ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും നോളന്‍ തന്നെയാണ്. ചിത്രം 2026 ജൂലൈ 17ന് റിലീസ് ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam