'പണത്തിന് വേണ്ടി സിനിമ ചെയ്യില്ല, റീമേക്ക് ചെയ്യാൻ താത്പര്യമില്ല'

OCTOBER 23, 2024, 8:44 AM

നിരവധി ആരാധകരുള്ള, മലയാളികളുടെ കുഞ്ഞിക്കയാണ്  ദുല്‍ഖർ സല്‍മാൻ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേയ്ക്കും ചുവടുറപ്പിച്ച ദുല്‍ഖറിന് കൈനിറയെ ചിത്രങ്ങളുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ താൻ ഒരിക്കലും പണത്തിന് വേണ്ടി സിനിമ ചെയ്യില്ലെന്ന് പറയുകയാണ് നടൻ.

എനിക്ക് നിങ്ങള്‍ ഒരുപാട് പണം തന്നത് കൊണ്ട് ഞാനൊരു സിനിമ ചെയ്യില്ല. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം. വലിയ പ്രതിഫലത്തിന് ഒരു ഒടിടി എന്നെ ഹിന്ദിയില്‍ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിനായി എനിക്ക് അവർ ഓഫർ ചെയ്തത്.

പക്ഷേ ഞാൻ അവരോട് നോ പറഞ്ഞു. ഞാൻ പരസ്യങ്ങളും നിക്ഷേപങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. സിനിമയില്‍ അഭിനയിക്കാൻ തുടങ്ങിയ കാലം മുതല്‍ പിന്തുടരുന്ന ഒരു റൂള്‍ ആണത്. എന്റെ പ്രേക്ഷകരുടെ മനസില്‍ എപ്പോഴും ഞാൻ എന്റെ അച്ഛന്റെ മകനാണ് എന്നും ദുല്‍ഖർ സല്‍മാൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടൻ.

vachakam
vachakam
vachakam

അതേസമയം, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആണ് ദുല്‍ഖറിന്റേതായി പുറത്തെത്താനുള്ള ചിത്രം. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്ബത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.

സെല്‍വമണി സെല്‍വരാജ് ഒരുക്കുന്ന 'കാന്ത' എന്ന ചിത്രത്തിലാണ് ദുല്‍ഖർ ഇപ്പോള്‍ അഭിനയിക്കുന്നത്. ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ വമ്ബൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam