'എസ്‌എസ്‌എംബി 29' നായി എ ഐ മികവുമായി രാജമൗലി

OCTOBER 23, 2024, 8:41 AM

ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിലെ 'എസ്എസ്എംബി 29'.

1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ എഐ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിന് വേണ്ടി എ ഐയെ കുറിച്ചുള്ള ക്ലാസുകളില്‍ രാജമൗലി ചേര്‍ന്നിരുന്നെന്നും 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമയിലെ വിവിധ കഥാപാത്രങ്ങളെയും മൃഗങ്ങളെയും എ ഐ ഉപയോഗിച്ച്‌ രൂപപ്പെടുത്താനും അണിയറ പ്രവര്‍ത്തകര്‍ക്ക് ആലോചനയുണ്ട്

അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രം ആഫ്രിക്കന്‍ വനാന്തരങ്ങളിലാണ് ചിത്രീകരിക്കുക. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് മഹേഷ് ബാബു.

vachakam
vachakam
vachakam

2025 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ”എസ്‌എസ്‌എംബി 29′ ന് തിരക്കഥ ഒരുക്കുന്നത്. എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam