തിരിച്ചുവരവിന് ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ റീലീസ് തിയതി പ്രഖ്യാപിച്ചു

OCTOBER 21, 2024, 8:13 AM

ഒരു വർഷത്തെ ഇടവേളക്ക് ശേഷം നടൻ ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്. ദുൽഖർ നായകനാകുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

നാളെ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യും. വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. ലക്കി ഭാസ്കർ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ വെങ്കി അറ്റ്ലുരി ചിത്രത്തിന്റെ പ്ലോട്ട് പങ്കുവെച്ചിരുന്നു. ബാങ്കിങ് മേഖലയും അതിലെ തട്ടിപ്പുകളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ ഇന്ത്യൻ സിനിമ ഇത്തരത്തിലൊരു വിഷയം കൈകാര്യം ചെയ്തിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam