ഫൊക്കാന കേരളാ കൺവെൻഷൻ: ചാണ്ടി ഉമ്മൻ എം.എൽ.എയുമായി ഫൊക്കാന നേതാക്കൾ ചർച്ച നടത്തി

OCTOBER 21, 2024, 10:25 AM

ഫൊക്കാന നാഷണൽ കമ്മറ്റി കേരളത്തിൽ നടത്തി വരാറുള്ള കേരളാ കൺവെൻഷൻ ഇത്തവണ 2025 ജൂലൈ/ഓഗസ്റ്റ് മാസത്തിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കൺവെൻഷന്റെ നടത്തിപ്പിനെകുറിച്ച് ഫൊക്കാന എസിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ, മുൻ റീജിണൽ വൈസ് പ്രസിഡന്റുമാരായ ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ടോമി അമ്പേനാട്ട് തുടങ്ങിയവർ യുവ എം.എൽ.എ ആയ ചാണ്ടി ഉമ്മനുമായി ചർച്ച നടത്തി.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പൂർണമായും സഹകരിക്കാമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു. ഇത്തവണത്തെ കൺവെൻഷൻ കോട്ടയത്ത് വച്ച് നടത്തുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫൊക്കാന അടുത്ത രണ്ടു വർഷം അമേരിക്കയിലും കേരളത്തിലും നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് നേതാക്കൾ എം.എൽ.എയുമായി ദീർഘമായി സംസാരിച്ചു.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിനുവേണ്ടി പ്രവാസി മലയാളികൾ ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ എന്നും കേരളീയർ ആദരവോടുകൂടിയാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായും നേരത്തെ അദ്ദേഹം സംസാരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam