വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. എക്സില്‍ പോസ്റ്റ് ചെയ്ത 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഒബാമയുടെ പ്രതികരണം. നടിയും ആക്ടിവിസ്റ്റുമായ ഇവാ ലോംഗോറിയയുമായി നടത്തിയ അമുഖത്തില്‍ കമല ഹാരിസിനെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയെന്ന് ഒബാമ പ്രശംസിച്ചു.
'ശബ്ദവും അവസരവും ആവശ്യമുള്ള ആളുകള്‍ക്ക് വേണ്ടി പോരാടാനാണ് കമലാഹാരിസ് തന്റെ ജീവിതം ചെലവഴിച്ചത്. അവര്‍ നിങ്ങള്‍ക്കായി പോരാടും. അങ്ങനെയുള്ള വ്യക്തിക്ക് വോട്ട് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് നമുക്ക് വേണ്ടത്.' എക്സിലെ വീഡിയോയ്ക്കൊപ്പം ഒബാമ കുറിച്ചു.
പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ ബുധനാഴ്ച മാത്രം, ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ അധിക പരസ്യങ്ങള്‍ക്കൊപ്പം കമല ഹാരിസ്-വാള്‍സ് കാമ്പെയ്നെ പിന്തുണച്ച് ഒബാമ 20ലധികം വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്