നവീൻറെ മരണം: ലാൻഡ് റവന്യു ജോ. കമീഷണറുടെ അന്വേഷണ റിപ്പോർട്ട് നിർണായകം

OCTOBER 21, 2024, 6:27 AM

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോർട്ട് കളക്ടറടക്കമുള്ളവർക്ക് നിർണായകമാകും. 

എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചില്ല എന്നാണ് കണ്ണൂർ കളക്ടറുടെ മൊഴി. കൈക്കൂലി കൊടുത്തു എന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും കളക്ടർക്ക് എതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക.

ലാൻഡ് റവന്യു ജോയിന്റ് കമീഷണർ ഇന്നോ നാളെയോ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് വിവരം. നവീൻ ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിച്ച പി പി ദിവ്യയുടെ മൊഴി എടുത്തിട്ടില്ല.

vachakam
vachakam
vachakam

കേസിൽ പ്രതിയായ ദിവ്യ മുൻകൂർ ജാമ്യപേക്ഷയിലെ കോടതി വിധി വരും വരെ ഒളിവിൽ ആണെന്നാണ് വിവരം.  അതുകൊണ്ടാണ് ദിവ്യയുടെ മൊഴി എടുക്കാനാകാത്തത്.

അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam