തൃശൂർ പൂരം വെടിക്കെട്ട്; എക്സ്പ്ലോസിവ് നിബന്ധനയിൽ മാറ്റം വരുത്തിയ ഉത്തരവിൽ പ്രതിഷേധം 

OCTOBER 20, 2024, 7:37 PM

തൃശൂർ:  തൃശൂർ പൂരം വെടിക്കെട്ട് എക്സ്പ്ലോസിവ് നിബന്ധനയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ. 

 വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കും പിയുഷ് ഗോയലിനും റവന്യൂ മന്ത്രി കെ. രാജൻ കത്തയച്ചു.

കേന്ദ്ര വാണിജ്യ വ്യവസായവകുപ്പിൻ്റെ ഉത്തരവ് വെടിക്കെട്ടുകളെ ബാധിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ പറയുന്നു. കേന്ദ്ര സർക്കാർ അസാധാരണ വിജ്ഞാപനം ആയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിലെ 35 നിബന്ധനകൾ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

2008ലെ എക്സ്പ്ലോസിവ് നിബന്ധനയിൽ 45 മീറ്റർ ആണ് മാഗസിനും ഫയർ ലൈനും തമ്മിൽ ഉള്ള വിദൂരം. അത് 200 മീറ്റർ ആക്കി വർധിപ്പിച്ചുകൊണ്ടാണ് കേന്ദ്ര ഉത്തരവ്. നേരത്തെ, വെടിക്കെട്ടും ജനങ്ങളും തമ്മിൽ 100 മീറ്റർ ആണ് ദൂരപരിധി. 

എന്നാൽ, മാഗസിനിൽ നിന്ന് 300 മീറ്റർ മാറണം ജനങ്ങൾ എന്നാണ് പുതിയ നിബന്ധന. താത്കാലിക നിർമാണ ഷെഡ് വെടിക്കെട്ട് നടക്കുന്ന ഇടത്തേക്ക് 100 മീറ്റർ ദൂരം പാലിക്കണമെന്നും നിബന്ധനയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam