'ഒരു സിംഹത്തിന്റെ രക്തമാണ് തന്റെ സിരകളിലൊഴുകുന്നത്'; ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ കുറിപ്പുമായി മകൻ 

OCTOBER 20, 2024, 8:24 PM

ഡല്‍ഹി: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ വികാരാധീനമായ കുറിപ്പുമായി മകൻ സീഷാൻ സിദ്ദിഖി രംഗത്ത്. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഒരു സിംഹത്തിന്റെ രക്തമാണ് തന്റെ സിരകളിലൊഴുകുന്നതെന്നും ആണ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സീഷാൻ വ്യക്തമാക്കുന്നത്.

'എന്റെ പിതാവിനെ അവർ നിശബ്ദനാക്കി. എന്നാല്‍ അദ്ദേഹം ഒരു സിംഹമായിരുന്നുവെന്നും ആ സിംഹത്തിന്റെ ഗർജനം എന്റെയുള്ളിലുണ്ടെന്നും അവർ മറന്നു പോയി. നീതിക്കു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. മാറ്റത്തിനു വേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചത്. ഒരു കൊടുങ്കാറ്റിനു മുന്നിലും പതറാതെ അചഞ്ചലമായ ധൈര്യത്തോടെ നേരിട്ടു. അദ്ദേഹത്തെ വീഴ്ത്തിയെന്നും തങ്ങള്‍ വിജയിച്ചുവെന്നും കരുതുന്നവരോട് ഞാൻ പറയുന്നു. ഒരു സിംഹത്തിന്റെ രക്തമാണ് എന്റെ സിരകളിലൊഴുകുന്നത്. നിർഭയനായി ഞാനിവിടെ തന്നെയുണ്ട്. ഒരാളെ അവർ കൊണ്ടുപോയി. അതേ സ്ഥലത്ത് ഞാനുദിച്ചുയരും. പോരാട്ടം അവസാനിച്ചെന്ന് കരുതേണ്ട്. അദ്ദേഹം നിന്നിടത്ത് ഇന്ന് ഞാനുണ്ട്. സചേതനായി, അക്ഷീണനായി, സജ്ജനായി' എന്നാണ് സീഷാൻ സിദ്ദിഖി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam