എല്ലാത്തിനും സതീശന്റെ ഒത്താശ, പാര്‍ട്ടിയില്‍ ഷാഫി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കുന്നു; ഷാനിബ്

OCTOBER 20, 2024, 2:37 PM

പാലക്കാട്: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്.

പാർട്ടിയില്‍ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് എ.കെ. ഷാനിബ് പറഞ്ഞു. വി.ഡി. സതീശനാണ് എല്ലാ പിന്തുണയും നല്‍കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകെ പോകുന്നുവെന്നേയുള്ളുവെന്നും ഷാനിബ് പറഞ്ഞു. 

ഉമ്മൻ ചാണ്ടി പോയശേഷം എ ഗ്രൂപ്പ് നാഥനില്ലാ കളരിയായിട്ടുണ്ടെന്നും ആ അവസരം മുതലാക്കി മറ്റുള്ളവരെ അടിച്ചൊതുക്കി പോകാനുള്ള ശ്രമമാണ് ഷാഫി പറമ്ബില്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഇതില്‍ ചില ഗെയിം കളിച്ചിട്ട് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ ഷാഫി പറമ്ബില്‍-വി.ഡി. സതീശൻ നെക്സസ് രൂപപ്പെടുകയും അതിലൂടെ മുന്നോട്ട് പോകുകയുമാണ് ചെയ്യുന്നതെന്ന് ഷാനിബ് പറഞ്ഞു. 

പാർട്ടിയില്‍ ഗ്രൂപ്പ് അല്ല ഫാൻസ് അസോസിയേഷനാണ് ഷാഫി ഉണ്ടാക്കികൊണ്ടിരിക്കുന്നതെന്നും അതാണ് പാർട്ടിയിലെ ഏറ്റവും കുഴപ്പമെന്നും ഷാനിബ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam