സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചന; ഭർത്താവിന് ശിക്ഷ വിധിച്ചു കോടതി 

OCTOBER 20, 2024, 1:09 PM

കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി.

ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ കോടതി ശരിവച്ചു.

സ്വർണം ബാങ്കില്‍ പണയം വച്ചതിനുശേഷം ലോക്കറില്‍ വച്ചതായുള്ള വ്യാജ രേഖകള്‍ ഇയാള്‍ ഭാര്യയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. 

vachakam
vachakam
vachakam

തുടർന്ന് ഭർത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്കാണ് കാസർകോടുകാരനെതിരെ ശിക്ഷ വിധിച്ചത്. ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് മജിസ്‌ട്രേറ്റ് കോടതിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam