കൊല്ലം : പുനലൂർ മൂവാറ്റുപുഴ റോഡിൽ പൊൻകുന്നം എലിക്കുളത്ത് ശബരിമല തീർത്ഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കാറിലും ഓട്ടോയിലും ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ സംഭവിച്ച ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശിക്കും ജിഷ്ണുവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ രവി, ഉഷ, പെണ്ണമ്മ എന്നിവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്