സ്ഥാനാർഥിത്വം പിൻവലിക്കുന്നോ? രമ്യാ ഹരിദാസിന് പറയാനുള്ളത് 

OCTOBER 20, 2024, 9:10 PM

ചേലക്കര: സ്ഥാനാർഥിത്വം പിൻവലിക്കുമെന്നുള്ള റിപ്പോർട്ട് തള്ളി ചേലക്കര കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ്. സ്ഥാനാർഥിത്വം പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ആണ് നിർദ്ദേശം. 23ആം തീയതി നോമിനേഷൻ നൽകുമെന്നും, കൃത്യമായ ഷെഡ്യൂളോട് കൂടിയാണ് പാർട്ടിയും മുന്നണിയും ചേലക്കരയിൽ പ്രവർത്തിക്കുന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ നടക്കുമെന്നും, കോൺഗ്രസ് മുൻകൂട്ടി തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തീരുമാനിച്ചതാണെന്നും രമ്യ ഹരിദാസ് അറിയിച്ചു.

vachakam
vachakam
vachakam

നേരത്തെ പാലക്കാട്ടെ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കണമെങ്കിൽ ചേലക്കരയിൽ നിന്ന് രമ്യാ ഹരിദാസിനെ പിൻവലിക്കണമെന്ന് പി വി അൻവർ അറിയിച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam