'വിവാദ വിഷയങ്ങള്‍ വലിച്ചിടരുത്, വോട്ട് ചോദിച്ചാൽ മാത്രം മതി': സരിന് സിപിഐഎം നിര്‍ദേശം

OCTOBER 21, 2024, 8:24 AM

പാലക്കാട്: പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം.വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ തുറന്ന് പറയേണ്ടതില്ല, വോട്ടഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രം മതിയെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം സരിന്‍ നടത്തിയ ക്രോസ് വോട്ട് പരാമര്‍ശമാണ് വിവാദമായത്. 2021ല്‍ ബിജെപിയെ പേടിച്ച്‌ ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്നും ഇതാണ് ഷാഫി ജയിക്കാന്‍ കാരണമെന്നുമായിരുന്നു സരിന്‍ പറഞ്ഞത്. 

പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി സരിന്‍ രംഗത്തെത്തി. എല്‍ഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു പ്രതികരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam