ഞരമ്പ് മുറിച്ച്‌ രംഗം വാട്‌സാപ്പിലൂടെ യുവാവിന് അയച്ചു നല്‍കി പെണ്‍സുഹൃത്ത്; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ് മരിച്ചു യുവാവ്

OCTOBER 21, 2024, 10:15 AM

ഡല്‍ഹി: കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച്‌ രംഗം വാട്‌സാപ്പിലൂടെ യുവാവിന് അയച്ചു നല്‍കി പെണ്‍സുഹൃത്ത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചതായി റിപ്പോർട്ട്. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് ദാരുണമായ സംഭവമുണ്ടായത്. 

അരുണ്‍ നന്ദ എന്ന 30കാരനാണ് പെണ്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ വീണ് മരിച്ചത്. അരുണിന്റെ സുഹൃത്തായ യുവതി കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ അയച്ച്‌ നല്‍കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

ഉടൻ തന്നെ അരുണ്‍ യുവതിയുടെ താമസസ്ഥലത്തെത്തി അടുത്തുള്ള കൈലാഷ് ദീപക് ആശുപത്രിയില്‍ അവരെ എത്തിച്ചു. ഇതിന് ശേഷമാണ് യുവാവ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam