കേരളത്തിൽ നെറ്റ്‌വർക്ക് കവറേജിലും ഡൗൺലോഡ് അപ്‌ലോഡ് വേഗതയിലും ജിയോ മുന്നിൽ : ഓപ്പൺ സിഗ്‌നൽ

OCTOBER 21, 2024, 11:04 AM

കൊച്ചി, 21.10.2024 :ഓപ്പൺ സിഗ്‌നലിന്റെ (ഒക്ടോബർ 2024) ഏറ്റവും പുതിയ ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക് അനുഭവ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ നെറ്റ്‌വർക്ക് കവറേജ്, വേഗത, 5ജി ലഭ്യത, സർവീസ് ക്വാളിറ്റി എന്നിവയിൽ റിലയൻസ് ജിയോ കേരളത്തിൽ മുന്നിൽ.

കേരളത്തിൽ, 83 എംബിപിഎസ് വേഗതയോടെ ഡൗൺലോഡ് സ്പീഡിൽ ജിയോ മികവ് പുലർത്തി.  ഡൗൺലോഡ് സ്പീഡിൽ എയർടെൽ 30.3 എംബിപിഎസും വോഡഫോൺ ഐഡിയ 16.1 എംബിപിഎസും വീതം ഏറെ പിന്നിലാണ്.

ദേശീയതലത്തിലും, ജിയോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, നെറ്റ്‌വർക്ക് വേഗത, കവറേജ്, സർവീസ് ക്വാളിറ്റി സ്ഥിരത എന്നീ മൂന്ന് പ്രധാന മേഖലകളിൽ ആധിപത്യം പുലർത്തുന്നത് ഇന്ത്യയുടെ ടെലികമ്മ്യൂണക്കേഷൻ വിപണിയിലെ നേതാവെന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു. 89.5 എംബിപിഎസ് വേഗതയേറിയ ഡൗൺലോഡ് അനുഭവത്തിൽ ജിയോ മികച്ചു നിൽക്കുന്നു. ദേശീയതലത്തിൽ എയർടെൽ 44.2 എംബിപിഎസും വിഐ 16.9 എംബിപിഎസും വേഗതയാണ് നൽകുന്നത്.

vachakam
vachakam
vachakam

വേഗതയ്ക്കപ്പുറമാണ് ജിയോയുടെ വ്യാപനം. ഏറ്റവും വിദൂര പ്രദേശങ്ങളിൽ പോലും സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയിലുടനീളം ഏറ്റവും വിപുലമായ കവറേജിൽ ജിയോ വാഗ്ദാനം ചെയ്യുന്നു.

വേഗതയ്ക്കും കവറേജിനും പുറമേ, 66.5 ശതമാനം സ്‌കോറുമായി ജിയോ ഇന്ത്യയിലെ ഏറ്റവും സ്ഥിരതയുള്ള നെറ്റ്‌വർക്കായി അംഗീകരിക്കപ്പെട്ടു. ഡാറ്റ സേവനങ്ങൾക്കായാലും  വോയ്‌സ് കോളുകൾക്കായാലും ജിയോ തടസ്സമില്ലാത്തതും വിശ്വസനീയവുമായ അനുഭവം നൽകുന്നു. വർക്ക് മീറ്റിംഗുകൾ മുതൽ വീഡിയോ സ്ട്രീമിംഗ് വരെയുള്ള എല്ലാത്തിനും ഉയർന്ന നിലവാരമുള്ള അനുഭവം ഉറപ്പാക്കുന്നതിൽ ഈ സ്ഥിരത നിർണായകമാണ്.

വേഗത, കവറേജ്, സ്ഥിരത എന്നിവയിൽ ജിയോയുടെ ആധിപത്യം ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ വിപണിയിലെ ഒന്നാമൻ എന്ന സ്ഥാനം ഉറപ്പിക്കുന്നു. മൊബൈൽ ഡാറ്റ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന വേഗതയേറിയതും വിശ്വസനീയവും വ്യാപകവുമായ സേവനങ്ങൾ നൽകിക്കൊണ്ട്, ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജിയോ സുസജ്ജമാണ്.

vachakam
vachakam
vachakam

Open Signal Report https://www.opensignal.com/reports/2024/10/india/mobile-network-experience

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam