മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു

OCTOBER 21, 2024, 10:40 AM

കൊച്ചി: മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ബാംബു കോർപ്പറേഷൻ മുൻ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. 

നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദർശനമുണ്ടാവും. ശേഷം കലൂർ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയില്‍

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam