എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി?;പരാതിയുമായി ബന്ധുക്കൾ 

OCTOBER 21, 2024, 1:14 PM

പത്തനംതിട്ട: എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി പരാതി. അടൂർ പഴകുളം സ്വദേശി വിഷ്ണുവിന്റെ ആത്മഹത്യയിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

അയല്‍വാസിയുടെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചതിന്റെ പേരിലാണ് വിഷ്ണുവിനെ മർദ്ദിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. വിഷ്ണുവിന്റെ സുഹൃത്തില്‍ നിന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. ഇയാള്‍ക്കൊപ്പം വിഷ്ണുവുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് എക്‌സൈസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിഷ്ണുവിനെ ചോദ്യം ചെയ്യുന്നതിനിടെ മർദ്ദിച്ചുവെന്നാണ് ആരോപണം. 

അതേസമയം കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്ണു അമ്മയോട് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

vachakam
vachakam
vachakam

എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് പറയുന്നത്. വിഷയത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam