വിജയവഴിയിൽ തിരിച്ചെത്തി ടോട്ടനം ഹോട്‌സ്പർ

SEPTEMBER 22, 2024, 6:35 PM


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ടോട്ടനം ഹോട്‌സ്പർ. ബ്രന്റ്‌ഫോർഡിനെ തിരിച്ചുവന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടോട്ടനം തോൽപ്പിച്ചത്. മത്സരത്തിൽ ഒന്നാം മിനിറ്റിൽ തന്നെ ലൂയിസ് പോട്ടറിന്റെ പാസിൽ നിന്ന് ബ്രയാൻ എംബെമുയുടെ ഗോളിൽ ബ്രന്റ്‌ഫോർഡ് മുന്നിലെത്തി. തുടർന്ന് തുടർച്ചയായി ആക്രമിച്ചു കളിച്ച ടോട്ടനം പലപ്പോഴും ഗോളിനരികിലെത്തി. തുടർന്ന് എട്ടാം മിനിറ്റിൽ മാഡിസന്റെ ഷോട്ട് ഫ്‌ളക്കൻ തട്ടിയിട്ടെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ഡൊമിനിക് സൊളാങ്കെ അവരെ ഒപ്പം എത്തിച്ചു.
ഈ സീസണിൽ ടീമിൽ എത്തിയ സൊളാങ്കെയുടെ ടോട്ടനത്തിനായുള്ള ആദ്യ ലീഗ് ഗോളായിരുന്നു ഇത്. തുടർന്ന് 28-ാമത്തെ മിനിറ്റിൽ സോണിന്റെ പാസിൽ നിന്ന് ബ്രണ്ണൻ ജോൺസണിലൂടെ ടോട്ടനം മത്സരത്തിൽ മുന്നിലെത്തി. ആദ്യ പകുതിയിൽ നിരന്തരം ടോട്ടനം ആക്രമണം ഉണ്ടായെങ്കിലും ബ്രന്റ്‌ഫോർഡ് പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ 85-ാമത്തെ മിനിറ്റിൽ സോണിന്റെ പാസിൽ നിന്ന് ജെയിംസ് മാഡിസണിന്റെ ഗോളിൽ ടോട്ടനം വിജയം ഉറപ്പിക്കുകയായിരുന്നു. യൂറോപ്പ ലീഗ് മത്സരത്തിന് ശേഷം അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ടോട്ടനം നേരിടുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam