ഇർഫാന്റെ തകർപ്പൻ ബൗളിംഗിൽ കൊണാർക് സൂര്യാസിന് ജയം

SEPTEMBER 21, 2024, 2:05 PM

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഇർഫാൻ പത്താന്റെ മാസ്മരിക ബൗളിംഗ് പ്രകടനത്തിൽ മണിപ്പാൽ ടൈഗേഴ്‌സിനെതിര കൊണാർക് സൂര്യാസ് ഒഡീഷക്ക് രണ്ട് റൺസിന്റെ അവിശ്വസനീയ ജയം.
ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തപ്പോൾ മണിപ്പാലിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഒഡീഷ ക്യാപ്ടൻ ഇർഫാൻ പത്താൻ എറിഞ്ഞ അവസാന ഓവറിൽ മണിപ്പാലിന് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്നത്. അനുരീത് സിംഗും ഒബസ് പിയെനാറുമായിരുന്നു ക്രീസിൽ. ഇർഫാൻ പത്താന്റെ ആദ്യ പന്ത് വൈഡായതിന് പിന്നാലെ എറിഞ്ഞ പന്തിൽ അനുരീത് സിംഗ് സിക്‌സ് പറത്തി. ഇതോടെ മണിപ്പാലിന്റെ വിജയലക്ഷ്യം അഞ്ച് പന്തിൽ ആറ റൺസായി. അടുത്ത പന്തിൽ സിംഗിളെടുത്ത അനുരീത് സ്‌ട്രൈക്ക് പിയെനാറിന് കൈമാറി. മൂന്നാം പന്തിൽ പിയെനാറിന് റണ്ണെടുക്കാനായില്ല. നാലാം പന്തിൽ പിയെനാർ സിംഗിളെടുത്തു. അഞ്ചാം പന്തിൽ അനുരീതിന് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു.

ഇതോടെ അവസാന പന്തിൽ ജയിക്കാൻ മണിപ്പാലിന് ഒരു പന്തിൽ മൂന്ന് റൺസെന്ന നിലയിലായി. എന്നാൽ അവസാന പന്തിൽ ഒബസ് പിയെനാറിന്റെ തകർപ്പൻ ഷോട്ട് അംബാട്ടി റായുഡു ബൗണ്ടറിവരെ ഓടിപ്പിടിച്ചതോടെ കൊണാർക് രണ്ട് റൺസിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊണാർക്കിനായി 18 റൺസെടുത്ത ഇർഫാൻ പത്താൻ തന്നെയാണ് ടോപ് സ്‌കോററായത്. നവിൻ സ്റ്റുവർട്ട്(17), റോസ് ടെയ്‌ലർ(14), മുനവീര(11), വിനയ് കുമാർ(11) എന്നിവർ മാത്രമാണ് കൊണാർക് നിരയിൽ രണ്ടക്കം കടന്നത്.

vachakam
vachakam
vachakam

മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ 38-6ലേക്ക് കൂപ്പുകുത്തിയെങ്കിലും ഡാനിയൽ ക്രിസ്റ്റ്യൻ(30), ഒബസ് പിയേനാർ(24 പന്തിൽ 34) അസേല ഗുണരത്‌നെ(13) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മണിപ്പാൽ ലക്ഷ്യത്തിന് അടുത്തെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam